Prof.Joseph Mundasserry Scholarship-Apply now
Prof.Joseph Mundasserry Scholarship : Applications are being sought for the Prof.Joseph Mundasserry Scholarship Award. The award is given to students of the BPL group who have studied in the Kerala government or aiding institutions and have achieved A+ marks for all subjects in the SSLC/THSLC/Higher Secondary/VHSE test.
Only those who are indigenous residents of Kerala who are members of any of the minority religions, such as Muslim, Christian, Sikh, Buddha, Parsis, Jain, etc are qualified to apply
Table of Contents

If there are no adequate BPL applicants, students whose family income is not more than Rs.8 lakh are also taken into consideration. The grant is made in the ratio of 80:20 to Muslims and other minorities in the respective ratios.
| Scholarship | Prof.Joseph Mundasserry Scholarship |
| Eligibility | A+ grade in all subjects in the SSLC/THSLC/Higher Secondary/VHSE exam |
| Scholarship Amount | Rs.10,000 |
| Agency | Directorate of Minority Welfare |
| Income Limit | Rs.8 Lakh |
| Category | Muslim, Christian, Sikh, Buddha, Parsis, Jain |
Each student eligible for the scholarship would be awarded Rs. 10000 per award amount. The income limit for merit would be the criteria for selection. The applicants should have accounts with any branch of the Nationalised Bank.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2025-26 സാമ്പത്തിക വർഷത്തെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡിന് (Prof. Joseph Mundassery Scholarship Award) അപേക്ഷ ക്ഷണിച്ചു 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഈ അവാർഡ് നൽകുന്നത്.
2024-25 അദ്ധ്യയന വർഷത്തിൽ സർക്കാർ/സർക്കാർ സ്ഥാപനങ്ങളിൽ എയ്ഡഡ് വിദ്യാഭ്യാസ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2025-26” ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പ് ലഭിക്കുന്നത്. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, 2024-25 അദ്ധ്യയന വർഷത്തിൽ പ്ലസ്സു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000/- (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000/-(പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
സ്കോളർഷിപ്പിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ താഴെ നൽകുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം? (Eligibility)
- മതവിഭാഗം: കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
- അക്കാദമിക് യോഗ്യത (2024-25 വർഷത്തെ വിജയം):
- SSLC/THSLC/Plus Two/VHSE: എല്ലാ വിഷയങ്ങൾക്കും എ+ (Full A+) നേടിയവർ.
- ബിരുദം (Degree): 80% മാർക്ക് നേടിയവർ.
- ബിരുദാനന്തര ബിരുദം (PG): 75% മാർക്ക് നേടിയവർ6.
- വരുമാന പരിധി: ബി.പി.എൽ (BPL) വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും7. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ (APL) വിഭാഗത്തെയും പരിഗണിക്കു8.
സ്കോളർഷിപ്പ് തുക (Scholarship Amount)
| കോഴ്സ് / യോഗ്യത | സ്കോളർഷിപ്പ് തുക |
| SSLC / Plus Two / VHSE (Full A+) | ₹ 10,000/- |
| ബിരുദം (80% Marks) | ₹ 15,000/- |
| ബിരുദാനന്തര ബിരുദം (75% Marks) | ₹ 15,000/- |
അപേക്ഷിക്കേണ്ട വിധം
- https://mwdscholarship.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
One-time registrationക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.- യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകി
Apply for scholarshipവഴി അപേക്ഷ സമർപ്പിക്കുക - ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വിദ്യാർത്ഥി മുമ്പ് പഠിച്ചിരുന്ന (യോഗ്യത നേടിയ) സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
സ്ഥാപന മേധാവിക്ക് താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം:
- രജിസ്ട്രേഷൻ പ്രിന്റൗട്ട്.
- മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് (SSLC/Plus Two/Degree/PG).
- ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (അപേക്ഷകരുടെ സ്വന്തം പേരിലുള്ള അക്കൗണ്ട് ആയിരിക്കണം).
- ആധാർ കാർഡിന്റെ പകർപ്പ്.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ്.
- വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്നും).
- റേഷൻ കാർഡിന്റെ പകർപ്പ്.
പ്രധാന തീയതികൾ (Important Dates)
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 09-01-2026.
- പ്രിന്റൗട്ടും രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി: 12-01-2026.
- സ്ഥാപന മേധാവികൾ അപേക്ഷ അപ്രൂവൽ നൽകേണ്ട അവസാന തീയതി: 14-01-2026.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2026 ജനുവരി 9
Official Website : https://mwdscholarship.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Prof.Joseph Mundassery Scholarship Award Instructions
ഫോൺ: 0471 2300524, 0471-2300523, 0471-2302090
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Prof.Joseph Mundassery Scholarship Award(PJMS)
Also This will help You:
- SSP Scholarship 2025-26 Apply Online
- How to Apply for new Voter ID in Kerala – 2025 – പുതിയ വോട്ടർ എങ്ങനെ രജിസ്റ്റർ ചെയ്യാം
- How to download Voter ID card from online – നിങ്ങളുടെ വോട്ടർ കാർഡ് കാണാതെ പോയാൽ
- SIR 2026 Voter List West Bengal PDF
- Tamil Nadu SIR Draft 2026 Voter List PDF










2 thoughts on “Full A+ students Scholarship Prof.Joseph Mundasserry Scholarship for SSLC/PlusTwo/VHSE”