Snehapoorvam Scholarship Scheme 2025-26 for Orphan Students PDF form

Spoon

Spoon

|

Snehapoorvam Scholarship Scheme 2025-26

Snehapoorvam Scholarship Scheme 2025-26: Snehapoorvam scholarship is for students whose father mother or both have passed away. The scholarship amount is from Rs.3000/- to Rs.10,000/- every year. The Snehapoorvam scholarship is sponsored by the Social Security Mission of the State Govt as financial assistance for education to the students whose father or mother or both have expired. It is Rs.3000/- every year for children below 5 years and for students studying from 1st to 5th standard. From 6th to 10th standard students would get Rs.5000/- a year and it is Rs.7500/- for students studying in plus two or equivalency courses. Rs.10000/- is given as a scholarship for students of degree or professional degree courses.

Snehapoorvam Scholarship Scheme for Orphan Students

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്നേഹപൂർവ്വം’ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി December 31.   വിവരങ്ങൾക്ക് kssm.ikm.in സന്ദർശിക്കുക.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി പ്രകാരം 2025-26 അദ്ധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി 27/10/2025 മുതൽ സമർപ്പിക്കാവുന്നതാണ്. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അ‌പ്ലോഡ് ചെയ്യേണ്ടതാണ്. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അപേക്ഷകൾ നേരിട്ടയയ്ക്കുന്ന യാതൊരു കാരണവശാലും ആനുകൂല്യത്തിനായി പരിഗണിക്കുന്നതല്ല. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31/12/2025

Snehapoorvam Scholarship Instructions

This opportunity is open to students from government or aid-funded institutions only. Orphanage students are not eligible for this grant. In the case of applicants, those in the BPL category would receive preference. (certificate and a copy of ration card must be presented) For the APL category, the annual earnings should not exceed Rs. 20,000 or more. For people who live in cities, it may be as high as Rs.22,375or. The income certificate of the revenue officer needs to be presented to prove this.A joint account for students and their parents with any of the national banks is required. A copy of the passbook where the images of the two (join the account holders) are pasted is included with the application. The Aadhar card used by the student is also submitted in the application.

DOWNLOAD INSTRUCTIONS

What is Snehapoorvam Scholarship

മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം

  • ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും
  •  ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും 5000 രൂപ ലഭിക്കും
  •  പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും
  •  ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ് അപേക്ഷ നൽകേണ്ടത്

Required Documents for Snehapoorvam Scholarship 

1. അപേക്ഷ ഫോറം 

2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി 

3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി 

4. കുട്ടിയും  ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി

( ഓർക്കുക ജോയിന്റ് അക്കൗണ്ട്  തന്നെ വേണം   സിംഗിൾ അക്കൗണ്ട് പറ്റില്ല  ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന്  പറഞ്ഞാൽ  സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം  )

5. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും  പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്

(ഗ്രാമ പ്രദേശങ്ങളിൽ  20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് )

(ഓൺലൈൻ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ  2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി.  നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ  താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല  )

ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ  സ്ഥാപന മേധാവിയ്ക്ക്  സമർപ്പിക്കണം

സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ്. 

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല.

Download the Snehapoorvam PDF Application Form

Official Website: http://kssm.ikm.in/

ടോൾഫ്രീ നമ്പർ 1800-120-1001
സ്‌കോളർഷിപ്പ് ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ്.

What happens after submission / how is approval done?

A. After submission:
The institution (school/college) verifies the application details and forwards it through the online portal to the Executive Director, KSSM.
Once verified and approved, the scholarship amount is disbursed (usually credited to the bank account of the child/guardian).

Can students in professional courses and degree courses apply?

Yes. Students enrolled in degree/professional courses are eligible under this scheme (provided all other eligibility criteria are met).

What is the cut-off income criteria for APL families?

In earlier scheme details: For APL families, annual income should be below ₹ 20,000 in rural local body areas and below ₹ 22,375 in urban areas.

What if the application misses the deadline?

Typically applications submitted after the deadline are not accepted. It’s advised to apply well before the closing date and verify submission.

Spoon

Leave a Comment