SUBMIT CANDIDATES EXPENSE REPORTS
തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കണം
SUBMIT CANDIDATES EXPENSE REPORTS: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്.
സ്ഥാനാർത്ഥികൾ കമ്മീഷൻ വെബ് സൈറ്റിൽ (https://sec.kerala.gov.in/) ലെ ഇലക്ഷൻ എക്‌സ്‌പെൻഡിച്ചർ മോഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയത്താവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.
സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇവയുടെ ഒറിജിനൽ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി ഹാജരാക്കണം.
Table of Contents

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരം നൽകിയെന്ന് ബോധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ ഒരു സ്ഥാനാർത്ഥി/ തിരഞ്ഞെടുപ്പ് ഏജന്റിന് ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിൽ 75,000 രൂപ വീതവും കോർപ്പറേഷൻ, ജില്ലാ പഞ്ചായത്തുകളിൽ 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക.
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് എത്ര രൂപ വരെ ചെലവാക്കാം? കണക്കുകൾ എങ്ങനെ സമർപ്പിക്കണം?
ബ്ലോഗ് ഉള്ളടക്കം:
പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതി മുതൽ ഫലപ്രഖ്യാപനം വരുന്നതുവരെയുള്ള എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെടുത്തണം.
ഈ മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.
💰 ചെലവ് പരിധി എത്ര?
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുക താഴെ പറയുന്നവയാണ്:
- ഗ്രാമപഞ്ചായത്ത്: ₹25,000 (ഇരുപത്തിഅയ്യായിരം രൂപ).
- ബ്ലോക്ക് പഞ്ചായത്ത്: ₹75,000 (എഴുപത്തിയയ്യായിരം രൂപ).
- ജില്ലാ പഞ്ചായത്ത്: ₹1,50,000 (ഒരു ലക്ഷത്തി അൻപതിനായിരം രൂപ).
- മുനിസിപ്പൽ കൗൺസിൽ: ₹75,000 (എഴുപത്തിയയ്യായിരം രൂപ).
- മുനിസിപ്പൽ കോർപ്പറേഷൻ: ₹1,50,000 (ഒരു ലക്ഷത്തി അൻപതിനായിരം രൂപ).
ഓൺലൈനായി കണക്കുകൾ സമർപ്പിക്കുന്ന വിധം
ചെലവ് കണക്കുകൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിന് താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
- ലോഗിൻ ചെയ്യുക: അക്കൗണ്ടിൽ പ്രവേശിച്ച ശേഷം ‘Expenditure Management’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ സ്ഥാനാർത്ഥിയുടെ വിവരങ്ങൾ കാണാം.
- ബില്ലുകൾ ചേർക്കുക: പുതിയ ബില്ലുകൾ ചേർക്കാൻ ‘+New’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ബിൽ വിവരങ്ങൾ നൽകി ‘Save’ ചെയ്യുക. സേവ് ചെയ്യുന്ന മുറയ്ക്ക് ഇവ താഴെ ലിസ്റ്റ് ചെയ്യുന്നതാണ്.
- തിരുത്തലുകൾ: നൽകിയ വിവരങ്ങളിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ, ആ എൻട്രിയുടെ വലതുവശത്തുള്ള ‘Action’ ബട്ടണിൽ ക്ലിക്ക് ചെയ്ത് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആകാം.
- കൺസോളിഡേറ്റഡ് ബിൽ: എല്ലാ ബില്ലുകളും ചേർത്ത ശേഷം ‘Upload Consolidated Bill’ ക്ലിക്ക് ചെയ്ത് ഏകീകരിച്ച ബിൽ അപ്‌ലോഡ് ചെയ്യുക (ഫയൽ സൈസ് 1 MB-യിൽ കൂടരുത്). അപ്‌ലോഡ് ചെയ്തത് കാണാൻ ‘View Uploaded Bill’ ഉപയോഗിക്കാം.
- ഫോം N-30: അവസാനം ‘Generate N-30’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോം N-30 ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാ സ്ഥാനാർത്ഥികളും ശ്രദ്ധിക്കുക.
Official Website : https://sec.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : General Election Candidates Submit Expense Reports
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Kerala Pravasi Welfare Board
ALSO READ:-
- How to download Voter ID card from online | Digital Voter ID
- How to Fill Voter Election SIR Form through Online
- How to Check BLO Uploaded SIR Status Online









