NMMSS Exam (National Means–cum–Merit Scholarship Scheme) Application Started

Spoon

Spoon

|

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷ) 

മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് വിജ്ഞാപനം

എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള 2025-26 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം NMMSE Notification ൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 13 മുതൽ http://nmmse.kerala.gov.in/ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 27 .

NMMSS Exam application

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള  നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ  മീൻസ്-കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കു വാൻ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://nmmse.kerala.gov.in മുഖന ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. – NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല

അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്.

ആവശ്യമുള്ള രേഖകൾ :

  • 1. ആധാർ കാർഡ്.
  • 2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്).
  • 3. വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്).
  • 4. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം).
  • 5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക്).
  • 6. ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്.

NB: ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ മോസില്ല ഫയർഫോക്സ് ഉപയോഗിച്ചു നോക്കുക

Practive your Children : Download NMMSE Sample OMR Sheet for exam Practice

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഒക്ടോബര്‍ 27

Official Website: http://nmmse.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: NMMSE Notification
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: NMMS Exam Porta

Spoon

Leave a Comment