Application form for Margadeepam Scholership – PDF Format

Spoon

Spoon

|

2025-26 സാമ്പത്തികവർഷത്തെ ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയം നീട്ടി. സെപ്റ്റംബർ 22 വരെയാണ് നീട്ടിയത്.

കേരളത്തിൽ സ്ഥിര താമസമാക്കിയ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 25000 കവിയാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സ്‌കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാം.

Application form for Margadeepam Scholership - PDF Format

സർക്കാർ സ്കൂൾ/സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിലേക്കായി അപേക്ഷ കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒറ്റത്തവണയായി ഒരു വർഷം അനുവദിക്കുന്നത്.

കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല. സ്കോളർ ഷിപ്പിൻ്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.

വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in/) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.

അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാർഡിന്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്‌പോർട്‌സ് /കല /ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്) എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.

അപേക്ഷയോടൊപ്പം വിദ്യാർത്ഥി സമർപ്പിക്കേണ്ട രേഖകൾ

  1. വരുമാന സർട്ടിഫിക്കറ്റ്
  2. മതം/ജാതി സർട്ടിഫിക്കറ്റ് (മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്)
  3. ബാങ്ക് പാസ് ബുക്ക് പകർപ്പ്
  4. റേഷൻ കാർഡിന്റെ പകർപ്പ്
  5. ആധാറിന്റെ പകർപ്പ്
  6. ബാധകമെങ്കിൽ ഭിന്നശേഷി സർട്ടഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)
  7. ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25)
  8. ബാധകമെങ്കിൽ അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.  

സ്ഥാപനമേധാവി വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി സ്കൂളിൽ ചോദിക്കുക

വിദ്യാർത്ഥികൾ സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 സെപ്റ്റംബർ 22

Official Website: https://margadeepam.kerala.gov.in/


കൂടുതൽ വിവരങ്ങൾക്ക്: Margadeepam Scholarship    

ഫോൺ : 0471 2300524

അപേക്ഷാഫോം : Margadeepam Scholarship Application Form

Spoon

Leave a Comment