കാൻസർ രോഗികൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര;
കാൻസർ രോഗികൾക്ക് എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നു. കെ.എസ്.ആർ.റ്റി.സി.യുടെ ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ ബസ്സുകളിലും ഈ സൗജന്യം ലഭിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈൻ പോർട്ടലിലൂടെ മാത്രം.

ആവശ്യമായ രേഖകൾ :
- പാസ്പോർട്ട് സൈസ് ഫോട്ടോ.
- ആധാർ കാർഡിന്റെ കോപ്പി.
- നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം).
- ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കിയ ശേഷം, ചീഫ് ഓഫീസിൽ നിന്നുള്ള RFID കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കുന്നതാണ്. അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്നപക്ഷം കാർഡ് റദ്ദ് ചെയ്യുന്നതും നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. കാൻസർ രോഗികൾക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി കെഎസ്ആർടിസി ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് എംഡി ഉത്തരവിറക്കി.
അപേക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ
1. https://keralartcit.com/ എന്ന ഔദ്യോഗിക പോർട്ടലിലൂടെ മാത്രം അപേക്ഷകൾ സമർപ്പിക്കണം.
2. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം), ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ) എന്നിവ (JPG/PNG/PDF ഫോർമാറ്റിൽ) അപ്ലോഡ് ചെയ്യണം.
3. സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിർദ്ദിഷ്ട ഫയൽ ഫോർമാറ്റിലുമായിരിക്കണം.
4. അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാർഡ് റദ്ദ് ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
5. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസിൽ നിന്നും RFID കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കും.
RFID കാർഡ് അപേക്ഷകന് നൽകിയെന്നും, അപേക്ഷകൻ്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസിൽ എത്തിച്ചുവെന്നും യുണിറ്റ് അധികാരി ഉറപ്പുവരുത്തണം.
Official Website: https://keralartcit.com/
കൂടുതൽ വിവരങ്ങൾക്ക്: KSRTC Helpdesk
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: KSRTC Free Travel Cancer Patients Online Application








